ശ്രീനഗര്‍; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന്റെ മറവില്‍ പാക് പിന്തുണയോടെ കശ്മീരില്‍ അഴിച്ചുവിട്ട കലാപം വഴിയുണ്ടായ നഷ്ടം ആറായിരം കോടി. കലാപത്തിലുണ്ടായ ആള്‍ നഷ്ടം വേറെ. മൊത്തം 68 പേരാണ് മരിച്ചത്. നാശനഷ്ടത്തിനു പുറമേ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടതും ടൂറിസം കുറഞ്ഞതും എല്ലാം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
45 ദിവസം കൊണ്ട് വ്യാപാര വാണിജ്യ മേഖലയ്‌ക്കുണ്ടായ നഷ്ടം 6000 കോടി കവിയുമെന്ന് കശ്മീരി ട്രേഡേഴ്‌സ് മാനുഫാക്ചറേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് മൊഹമ്മദ് യാസിന്‍ മാലിക് പറഞ്ഞു. ദിവസം 135 കോടിയാണ് നഷ്ടം.
വലിയ സാമ്പത്തികത്തകര്‍ച്ചയാണ് നേരിടുന്നത്.
പൂകൃഷി മുതല്‍ ടൂറിസം വരെ സ്തംഭനത്തിലാണ്. ഹോട്ടല്‍ മുറികള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഹൗസ് ബോട്ടുകളും ഷിക്കാരകളും ആഴ്ചകളായി വെറുതേ കിടക്കുകയാണ്. കടകളില്‍ ഷാളുകളും കാര്‍പ്പറ്റുകളും കൂടിക്കിടക്കുന്നു.
ഭാരതത്തിലെ ആപ്പിളില്‍ 70 ശതമാനവും കശ്മീരിയാണ്. കൃഷിയിടങ്ങളില്‍ ആളില്ല. കൃഷി നശിക്കുന്നു.
ദിവസം 1500 കുപ്പി വെള്ളമാണ് വിറ്റിരുന്നത്. ഇപ്പോള്‍ 50 കുപ്പി പോലും വിലക്കുന്നില്ല. അബ്ദുള്‍ റൗഫ് പറയുന്നു.
















