കപ്പല്‍ച്ചേതങ്ങള്‍ കാലങ്ങള്‍ക്കു ശേഷം കണ്ടെത്തുന്നത് പുതുമയല്ല. അടുത്തിടെ മൂന്ന് സ്പാനിഷ് കപ്പലുകളുടെ അവശിഷ്ടങ്ങള്‍ അമേരിക്കന്‍ കടല്‍ത്തീരത്തോട് ചേര്‍ന്ന്് അടിത്തട്ടില്‍ ശാസ്ത്രജ്ഞര്‍ കണ്ടത്തി. പതിനാറാം നൂറ്റാണ്ടിലുള്ളവ . കൗതുകം അതല്ല. ദശലക്ഷക്കണക്കിന് ഡോളര്‍ വിലപിടിപ്പുള്ള കൊള്ള മുതലുകളായിരുന്നു അതിലത്രയും. വെങ്കലത്തിന്റെ മൂന്ന് പീരങ്കികളും ഫ്രാന്‍സ് രാജാവിന്റെ മാര്‍ബിള്‍ പ്രതിമയും.
1562 ല്‍ ഫ്്‌ളോറിഡയിലേക്കുള്ള കപ്പല്‍ യാത്രയില്‍ അതിലെ ചരക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നാവികന്‍ ജീന്‍ റീബോള്‍ട്ട്് രേഖപ്പെടുത്തിയിരുന്നു. പീരങ്കികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത് അതില്‍ നിന്ന്്. സെന്റ് ജോണ്‍ നദിക്കരയിലെ പഴയ ഫ്രഞ്ച് കോളനിയായ ഫോര്‍ട്ട് കരോലിനില്‍ നിന്ന് കൊണ്ടുവന്ന കൊള്ള മുതലുകളായിരുന്നു ഇവ.
കോളനി റെയ്ഡ് നടത്തി, പ്രതിമയും പീരങ്കികളും സ്‌പെയിന്‍ പിടിച്ചെടുത്തു.1565ല്‍ ക്യൂബയിലെ ഹാവന്നയിലേക്ക് അവ കടത്തുമ്പോഴാണ് സ്പാനിഷ് കപ്പല്‍ തകര്‍ന്നത്. കപ്പല്‍ച്ചേതം കണ്ടെത്തിയ അമേരിക്കന്‍ സമുദ്രപര്യവേഷണ കമ്പനിയായ ഗ്ലോബല്‍ മറൈന്‍ എ്ക്‌സ്പ്‌ളൊറേഷന്‍ മേധാവി റോബര്‍ട്ട് പിച്ചറാണ് കപ്പല്‍ച്ചേതവും അതിലെ കൊള്ളമുതലുകളും പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.
















