കൃഷ്ണാ കാർമുകിൽവർണ്ണാ-കലിയുഗ
കൽമഷഹാരിയാം കണ്ണാ
കൃഷ്ണ നവനീതചോരാ.. നരജന്മ
ദോഷഹരാ പാർത്ഥബന്ധോ
കൃഷ്ണാ ദ്വാപരനാഥ- യദുകുല
മുത്തിന്റെ മുത്തായ സത്തേ
രാധാമാനസചോരാ-മഹിയതിൽ
മാലകറ്റീടും മായാവീ.
ഇനിയുംമരിക്കാത്ത കംസരാജാക്കന്മാർ
ഇവിടേറെയുണ്ടന്റെദേവാ
ശകടങ്ങളേറി ശകടാസുരന്മാർ
സഞ്ചരിക്കുന്നനുനിമിഷമിവിടെ
ഇനിയും ശമിക്കാത്ത കാളിയദർപ്പങ്ങൾ
അവനധിയുണ്ടമ്പാടിക്കുട്ടാ
അഷ്ടമിരോഹിണിതിരുനാളിലവിടത്തെ
തിരുനടയിലഞ്ജലീ ബദ്ധനാവുമ്പോൾ
അടിയനീ ജന്മത്തിൽചെയ്തതാം പാപങ്ങൾ
എല്ലാമകറ്റിയകം ശുദ്ധമാക്കണേ.
കൃഷ്‌നാ കൃപാവാരിധേ കനിവിന്റെ
പെരുമഴയെന്നിൽ ചൊരിയേണമേ
















