പുനലൂര്‍: കരവാളൂരില്‍ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് നാളേറെയായി. പുതിയ തെരുവ് വിളക്കുകള്‍ എത്തിയെങ്കിലും വാര്‍ഡ് മെമ്പര്‍മാരുടെ ഇഷ്ടപ്രകാരം ചില സ്ഥലങ്ങളില്‍ സ്ഥാപിക്കുകയും പഴയതിന്റെ നവീകരണം എന്ന പേരില്‍ ട്യൂബുകള്‍ മാറുകയുമാണ് ചെയ്യുന്നത്.
കരവാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ അടുക്കളമൂല മുതല്‍ കനാല്‍ ജങ്ഷന്‍ വരെ നീളുന്ന പ്രധാനപാതയില്‍ പോലും തെരുവുവിളക്ക് തെളിയിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും തെളിയിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
















