മലപ്പുറം: കേരളാ പന്തിരുകുലം ആര്‍ട്സ് അക്കാദമിയുടെ സംസ്ഥാന കഥാപുരസ്കാരത്തിന് സുരേഷ് തെക്കീട്ടിലിന്റെ കഥ നിറയും കാലം എന്ന കഥാസമാഹാരം അര്‍ഹമായി. ഗൃഹാതുരത്വമുണര്‍ത്തുന്ന 34 കഥകളുടെ സമാഹാരമാണ് കഥനിറയും കാലം. പാലക്കാട് ആപ്പിള്‍ ബുക്സ് പ്രസ്ദ്ധീകരിച്ച ബുക്കിന് അവതാരിക എഴുതിരിക്കുന്നത് പ്രൊഫ.പാലക്കീഴ് നാരായണനാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ള ഒന്നാം പതിപ്പായി ഇറങ്ങിയ സമാഹാരങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
27ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങ് ജസ്റ്റിസ് ബി.കമാല്‍പാഷ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ മന്ത്രി കെ.രാധാകൃഷ്ണന്. ഡോ.പ്രഭാകരന് പഴശ്ശി അവാര്‍ഡ് സമ്മാനിക്കും.
പുലാമന്തോള്‍ പാലൂര് സ്വദേശിയായ സുരേഷ് മലപ്പുറം പോലീസ് ഹെഡ് ക്വാര്‍ട്ടറില്‍ അസി.സബ് ഇന്‍സ്പെക്ടറാണ്. 377 ചെറുകഥകള്‍ ഉള്‍കൊള്ളുന്ന സവിനയം പറയട്ടെ ആണ് സുരേഷിന്റെ ആദ്യ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: