പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്‌റ്റേറ്റിലെ ഒട്ടാവി മൃംഗസംരക്ഷണ കേന്ദ്രത്തില്‍ സിംഹം അനാഥബാലനെ കൊന്നു. 12 വയസുള്ള നഖാലെ മെലോയെന്ന ബാലനെ മൃഗശാലയിലെ ജോലിക്കാരനാണ് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് സൂചനയുണ്ട്.
ഇയാള്‍ സിംഹക്കൂടിന്റെ താക്കോല്‍ കട്ടെടുത്ത് തുറന്ന് ബാലനെ ഉള്ളിലേക്ക് കടത്തിവിട്ടുവെന്നാണ് ആരോപണം. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ വാഹനമെടുത്ത് കൂട്ടിലേക്ക് ഓടിച്ചുകയറ്റി സിംഹങ്ങളെ അകറ്റിയ ശേഷമാണ് കുട്ടിയെ എടുത്തത്.
അപ്പോഴേക്കും മരിച്ചിരുന്നു. തലയ്‌ക്കും കഴുത്തിനും കടിയേറ്റു. റസ്തയെന്ന ജീവനക്കാരനാണ് സംശയനിഴലില്‍.
















