കൊട്ടാരക്കര: മാതാ അമൃതാനന്ദമയീ മഠത്തിനെയും അമൃതാനന്ദമയീ ദേവിയെക്കുറിച്ചും തെറ്റായ പ്രചരണം നടത്തുന്ന ആള്‍ക്കെതിരെ ഹിന്ദുഐക്യവേദി പരാതി നല്‍കി. കൊട്ടാരക്കരയിലെ ഒരു സ്വകാര്യഹോട്ടല്‍ ജീവനക്കാരന് മുരുകനെതിരെയാണ് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ മത സ്പര്‍ദ്ധ വളര്‍ത്തുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
















