ചിക്കാഗോ: അമേരിക്കയിൽ പിതാവ് നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ അടിച്ചു കൊന്നു. ടിവി കാണുന്നതിനിടെ ശബ്ദമുണ്ടാക്കിയതിനാണ് പിതാവായ കോറി മോറിസ്(21) മകളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ടെലിവിഷന്‍ കാണുന്നതിനിടെ ശബ്ദമുണ്ടാക്കിയ മകളെ മോറിസ് കിടപ്പ് മുറിയിലേക്ക് കൊണ്ടുപോകുകയും മേശപ്പുറത്ത് ഇരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും കുട്ടി ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത്.
കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും ഇയാള്‍ 22 തവണ മര്‍ദിച്ചെന്നുപോലീസ് പറയുന്നു. മോറിസ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോള്‍ കുട്ടി ബോധരഹിതയായി മേശപ്പുറത്ത് കിടക്കുകയായിരുന്നു. കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോറിസിനെ പോലീസ് അറസ്റ്റ് ചെയ്തു.
















