വേദങ്ങളുടെ മാതാവാണ് ഗായത്രി. നിങ്ങളുടെ അമ്മയുടെ അമ്മ കൂടിയാണ് അവർ. അവർ ദേവിയത്രെ. ദിവസേന പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സന്ധ്യയ്‌ക്കും ഗായത്രിമന്ത്രം ജപിക്കണം. സന്ധ്യാവന്ദനം മുടക്കാതെ നടത്തണം. സൂര്യദേവന് അർഘ്യം അർപ്പിക്കണം.
”ഈ പ്രപഞ്ചം സൃഷ്ടിച്ചതും ഭജിക്കാൻ അനുയോജ്യമാക്കിയതു പാപത്തേയും അജ്ഞാനത്തെയും ദൂരീകരിക്കുന്നവനുമായ ഈശ്വരനേയും ഈശ്വരമഹിമയേയും നമ്മൾ ധ്യാനിക്കട്ടെ. അവിടുന്ന് നമ്മുടെ ബുദ്ധിയെ ഉദ്ദീപിപ്പിക്കട്ടെ.
ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും നൽകി ഗായത്രി അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ.
















