ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ കടുത്ത ആരോപണവുമായി അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഹമീദ് കർസായി രംഗത്തെത്തി. സിറിയയിലും ലോകത്താകമാനവും ഭീകരത വിതച്ചുകൊണ്ടിരിക്കുന്ന ഐഎസ് സംഘടനയ്‌ക്ക് പാക്കിസ്ഥാൻ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു.
ഭീകരവാദികളെ ഒരിക്കലും തരംതിരിക്കാനാവില്ലെന്നും കര്‍സായി ചൂണ്ടിക്കാട്ടി. ജനങ്ങൾക്കും പൊതു സമൂഹത്തിനും നാശമുണ്ടാക്കുന്ന എല്ലാ ശക്തികളെയും ഒരേതരത്തിലേ കാണാനാകൂ എന്നും കര്‍സായി കൂട്ടിച്ചേർത്തു.
















