തൊടുപുഴ: ആര്‍എസ്എസ് തൊടുപുഴ ശാഖയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 4ന് കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ രക്ഷാബന്ധന്‍ ആഘോഷിക്കും. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അദ്ധ്യക്ഷത വഹിക്കും.
ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. കാഞ്ഞാര്‍: രാഷ്ടീയ സ്വയംസേവക സംഘം കാഞ്ഞാര്‍ ശാഖയുടെ രക്ഷാബന്ധന മഹോല്‍സവം ഇന്ന് വൈകിട്ട് 5 ന് കുടയത്തൂര്‍ സംഗമം ജംങ്ഷനിലുള്ള കെ വി എം എസ് ഹാളില്‍ വെച്ച് നടക്കും. കുടയത്തൂര്‍ സരസ്വതി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി.ഡിന്റോ മുഖ്യ പ്രഭാഷണം നടത്തും.
കുടയത്തൂര്‍: രാഷ്‌ട്രീയ സ്വയംസേവക സംഘം കുടയത്തൂര്‍ ശാഖയുടെ രക്ഷാബന്ധന മഹോല്‍സവം ഇന്ന് വൈകിട്ട് 3.30ന് സരസ്വതി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
















