Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂ​ർ​ണ്ണാ​വ​താ​രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 07:56 pm IST
in Samskriti

വ്യാസൻ പറഞ്ഞു: ദേവകിയുടെ പുത്രന്മാരെ ആറുപേരെയും കംസൻ വധിച്ചു. എഴാമത്തെ ഗർഭം അലസിപ്പോവുകയും ചെയ്തു. ഇനിയുണ്ടാവുന്ന കുട്ടി തന്റെ കാലനാവുമല്ലോ എന്നോർത്ത് കംസൻ വ്യാകുലചിത്തനായി. എട്ടാമത്തെ ഗർഭം ഏതുവിധേനെയും ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം തീർച്ചയാക്കി. അതിനുള്ള ഏർപ്പാടുകൾ ചെയ്തു. ഹരിയുടെ അംശം വസുദേവരിലൂടെ ദേവകിയിൽ പ്രവേശിച്ചു. അതേസമയം യോഗമായ യശോദാ ഗർഭത്തിലും ഉണ്ടായി.

ഗോകുലത്തിലാണ് രോഹിണിയുടെ പുത്രനായി ബലരാമൻ പിറന്നത്. കംസനെ ഭയന്ന് രോഹിണി അവിടെയാണല്ലോ കഴിഞ്ഞിരുന്നത്. കംസൻ ദേവകിയെ കാരാഗൃഹത്തിൽ അടച്ചപ്പോൾ ഭാര്യയോടുള്ള പ്രിയം നിമിത്തം വസുദേവരും അവിടെത്തന്നെ കഴിഞ്ഞു. ദേവകാര്യാർത്ഥം ഭഗവാൻ ശ്രീഹരി ദേവകിയിൽ വളർന്നു പൂർണ്ണാവതാരത്തിനു തയ്യാറായി.

കാവൽക്കാരോട് ദേവകിയെ പ്രത്യേകം നിരീക്ഷിക്കണമെന്നു കംസൻ ഏർപ്പാടുചെയ്തിരുന്നു. ‘എട്ടാമൻ കാലരൂപനാണ്. അവനെ കൊന്നാലേ എനിക്ക് സുഖമായി ഉറങ്ങാനാവൂ. നിങ്ങൾ ഉറങ്ങാതെ അവൾക്ക് കാവൽ നിൽക്കണം. അവൾ പ്രസവിച്ചാൽ ഉടൻ എന്നെ അറിയിക്കുകയും വേണം.’ എന്നദ്ദേഹം കാവൽക്കാരോട് പറഞ്ഞിരുന്നു.

ദേവകി പ്രസവിച്ചത് അർദ്ധരാത്രി സമയത്താണ്. അപ്പോൾ തന്റെയടുത്ത് നന്ദപത്‌നി പറഞ്ഞിട്ടുള്ള കാര്യം അവൾ ഭർത്താവിനോട് പറഞ്ഞു. ‘പ്രസവം കഴിഞ്ഞാൽ ഉടനെ കുഞ്ഞിനെ എന്റെ വീട്ടിലേയ്‌ക്ക് അയച്ചോളൂ. ഞാനവനെ പോന്നു പോലെ നോക്കിക്കൊള്ളാം. പകരം ഞാൻ പ്രസവിക്കുന്ന കുഞ്ഞിനെ കൊണ്ട് പൊയ്‌ക്കൊള്ളുക’ എന്നാ അമ്മ ദേവകിക്ക് വാക്ക് കൊടുത്തിരുന്നു.

‘അങ്ങ് കുറച്ചങ്ങു മാറി നിൽക്കൂ.’ എന്ന് പറഞ്ഞു ദേവകി ഒരു തൂണിനു പിറകിലേയ്‌ക്ക് പോയി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിൽ രോഹിണി നക്ഷത്രത്തിൽ ദേവകി ഭഗവാനെ പ്രസവിച്ചു. ആ പുണ്യരൂപം കണ്ട് ദേവകിയിലെ അമ്മ ഹർഷപുളകിതയായി.’ഈ കുഞ്ഞിനേയും ആ കാലൻ കൊന്നുകളയാൻ നോക്കുമല്ലോ!’ എന്ന് വസുദേവർ വിലപിച്ചു. അദ്ദേഹം ചിന്താകുലനായി. ‘

ഭയങ്കരന്മാരായ കാവൽക്കാർ ചുറ്റും നിൽക്കുന്നു, നാമിനി എന്ത് ചെയ്യും? എങ്ങിനെയാണ് നാം കുട്ടികളെ വെച്ച് മാറുക?’ എന്ന് വസുദേവർ ചിന്തിക്കവേ, ആകാശത്ത് നിന്നും ഒരശരീരിയുണ്ടായി. ‘ഈ ബാലനെ ഇപ്പോൾത്തന്നെ ഗോകുലത്തിൽ കൊണ്ട് പോയാക്കുക. കാവൽക്കാരെല്ലാം നല്ല മയക്കത്തിലാണ്. എട്ടു വാതിലുകളും ചങ്ങലയഴിഞ്ഞു തുറന്നു കിടക്കുന്നുമുണ്ട്. ഇവനെ നന്ദഗോപരുടെ അടുക്കൽ ആക്കിയിട്ട് ക്ഷണത്തിൽ അവിടെയുള്ള പെൺകുഞ്ഞിനെ ഇവിടേയ്‌ക്ക് കൊണ്ടുവരിക.’

വസുദേവർ കുഞ്ഞിനെയെടുത്ത് പൂട്ടഴിഞ്ഞു തുറന്നു കിടന്ന വാതിലുകൾ താണ്ടി കാരാഗൃഹത്തിനു പുറത്തു കടന്നു. അദ്ദേഹം നടന്നു കാളിന്ദിയുടെ തീരത്തെത്തി. യോഗമായയുടെ പ്രാഭവത്താൽ ആ നദിയിലെ വെള്ളം അരയ്‌ക്കൊപ്പം ആഴം മാത്രമുള്ളതായി മാറി. അദ്ദേഹം നിഷ് പ്രയാസം ആ നദി കുറുകെ കടന്നു. വഴിയിൽ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം ഗോകുലത്തിന്റെ വാതിൽക്കൽ എത്തി അവിടുത്തെ ഐശ്വര്യം നോക്കി ഒരൽപം നിന്നുപോയി.

നന്ദഗൃഹത്തിന്റെ വാതിൽ തുറന്നു ദാസീരൂപത്തിൽ ദേവിതന്നെ യശോദ പ്രസവിച്ച കുഞ്ഞിനെ കൊണ്ടുവന്നു വസുദേവരുടെ കയ്യിൽ കൊടുത്തു. തന്റെ കയ്യിലുള്ള ആൺകുഞ്ഞിനെ ആ സൈരന്ധ്രിയെ ഏൽപ്പിച്ച് വസുദേവർ മടങ്ങി. കൂടെ കൊണ്ടുവന്ന പെൺകുഞ്ഞിനെ ദേവകിയുടെ ശയ്യയിൽ കൊണ്ട് വന്നു കിടത്തി.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.