ദാസ്യവേലചെയ്യുന്നവളും മൂന്നുവളവോട് കൂടിയവളും വികൃതമായ ശരീരമുള്ളവളും എന്നാൽ സുന്ദരിയുമായ കുബ്ജയോട് കൃഷ്ണൻ കളഭകുറിക്കൂട്ട് ചോദിച്ചുവാങ്ങുകയും ഭഗവാന്റെ സച്ചിതാനന്ദ മായാമയ ദേഹത്തിൽ പൂശിക്കൊടുക്കുകയുംചെയ്തു. ഈ ഭഗവദ് സേവനത്തിന്റെ ഫലം കുബ്ജക്ക് ഉടനെകിട്ടി. ശരീരത്തിന്റെ വളവുകൾ തീരുകയും ത്രൈലോക്യസുന്ദരിയാവുകയും ചെയ്തു. ഗൃഹത്തിലേക്കുള്ള അവളുടെ ക്ഷണം ഭഗവാൻ സ്വീകരിക്കുകയുംചെയ്തു. സാധുപരിത്രാണത്തിന്റെ വേറൊരുരീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: