പുനലൂര്‍: സിപിഎമ്മില്‍ നിന്നും രാജിവച്ച് സിപിഐയില്‍ ചേര്‍ന്ന യുവാവിനെ സിപിഎം നേതാക്കള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കരവാളൂര്‍ കുഞ്ഞാണ്ടിമുക്ക് തുണ്ടില്‍ വീട്ടില്‍ പ്രശാന്തി (28) നാണ് മര്‍ദനമേറ്റത്. കുഞ്ഞാണ്ടിമുക്കിന് സമീപം ഇന്നലെ വൈകിട്ടാണ് മൂന്നംഗ സംഘം മര്‍ദിച്ചത്.
സിപിഎമ്മിന്റ സജീവ പ്രവര്‍ത്തകനായിരുന്ന പ്രശാന്ത് രാജിവച്ച് അടുത്തിടെയാണ് സിപിഐയില്‍ ചേര്‍ന്നത്. ഇതിന്റെ വിരോധത്തില്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രശാന്ത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പ്രദീപ്, മനോജ്, രാജു എന്നിവര്‍ക്കെതിരെ പുനലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















