പരപ്പനങ്ങാടി: ചെട്ടിപ്പടി ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമായിട്ടില്ല. നിര്‍മാണം സംബന്ധിച്ച നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ചെട്ടിപ്പടി വികസന ക്ഷേമസംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരപ്പനങ്ങാടിയിലെ നിര്‍ദിഷ്ട ഹാര്‍ബര്‍ ടെക്നിക്കല്‍ കമ്മറ്റി നിര്‍ദ്ദേശിച്ച സ്ഥലത്ത് തന്നെ എത്രയും വേഗം നിര്‍മിക്കണമെന്നും നെടുവ സി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ ക്ഷേമസംഘം പ്രസിഡന്റ് പി.വി. സൂപ്പി കുട്ടി, സി.ബാലഗോപാലന്, കെ.പി.വല്‍സരാജ്, പി.വി.തുളസിദാസ്, പി.കെ ഹരിദാസ്, ഒ.അജിത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: