ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം, ഇവയിൽ ഭഗവദ് ഗീത നാമനിർദ്ദേശം ചെയ്തിരിക്കുന്നത് പ്രതിപാദിക്കുന്ന സംന്യാസാശ്രമത്തെമാത്രമാണ്. അത് മോക്ഷത്തിലേക്കുള്ള ഒടുവിലത്തെ ആശ്രമമാണ്.
ബ്രഹ്മചര്യം ബാല്യകാലകൗമാരങ്ങളിലെ വിദ്യാഭ്യാസകാലമാണ്. ഉപനിത്തുകളോടുകൂടിയ വേദങ്ങളെ അർത്ഥംമനസ്സിലാക്കി ബ്രഹ്മചാരി പഠിക്കണം. അതിന് ഗുരു ഗൃഹത്തിൽ തന്നെ താമസിച്ചു പഠിക്കണം. ശീലഗുണം, മിതാഹാരം, ഇന്ദ്രിയ ജയം എന്നിവയിൽ നിഷ്ക്കർഷവേണം. ഗാർഹസ്ഥ്യമാണ് രണ്ടാമത്തെഘട്ടം. ഗീത കർമ്മയോഗം ഉപദേശിക്കുന്നത് മുഖ്യമായും ഗൃഹസ്ഥാശ്രമികളെ ഉദ്ദേശിച്ചാണ്. കർമ്മവാസന മനുഷ്യന്സഹജമാണ്. അതിനെ ശ്രേയസ്സിന് ഉപകരണമാക്കലാണ്കർമ്മയോഗം.
ആഗ്രഹങ്ങളോ പ്രലോഭനങ്ങളോ ഇല്ലാതെയുള്ള കർമ്മാനുഷ്ഠാനം ഗൃഹസ്ഥനിൽ ചിത്തശുദ്ധി വിവേകവും വൈരാഗ്യവും ഉണ്ടാക്കുന്നു. അവ സദ്ഗുരുപ്രാപ്തിക്ക് അർഹതനൽകുന്നു. അങ്ങനെ സർവ കർമ്മങ്ങളേയും ഈശ്വരങ്കൽ സമർപ്പിച്ച് ജ്ഞാനനിഷ്ഠനായി സംന്യാസത്തിലേക്കുകടക്കാം. ഇതിനുള്ള ഉൾക്കരുത്തില്ലെങ്കിൽ വനത്തിൽപോയി ഏകാന്തത്തിൽ തപസ്സുചെയ്ത് വാനപ്രസ്ഥത്തിനുശേഷം സംന്യാസ ധർമ്മം സ്വീകരിക്കാം.
ഇതാണ് ശരിയായ ക്രമമെങ്കിലും തീക്ഷണമായ വൈരാഗ്യം ഉണ്ടായാൽ ഏതാശ്രമത്തിൽ നിന്നും നേരിട്ട് സംന്യാസത്തിലേക്ക് പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: