പാലക്കാട്: തിരംഗയാത്രയുടെ ഭാഗമായി കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ 19 ന് വെള്ളിയാഴ്ച പാലക്കാടെത്തുന്നു. സ്വാതന്ത്രസമര സേനാനി കെ.പി.കേശവമേനോന്റെ ജന്മ സ്ഥലമായ തരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമയില്‍ പുഷ്പ്പാഞ്ജലിയും, ഹാരാര്‍പ്പണവും നടത്തുകയും, വൈകീട്ട് നാലിന് അകത്തേത്തറ ശബരി ആശ്രമത്തില്‍ മഹാത്മാ ഗാന്ധിജിയുടെ പ്രതിമയില്‍ പുഷ്പ്പാഞ്ജലിയും, ഹാരാര്‍പ്പണവും നടത്തും. അതിനുശേഷം അകത്തേത്തറ യില്‍ നിന്ന് തുടങ്ങുന്ന ബിജെപി മലമ്പുഴ മണ്ഡലം കമ്മറ്റിയുടെ തിരംഗയാത്ര കേന്ദ്ര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: