പാലക്കാട്: മലയാളത്തിന്റെ പുതുവത്സര ദിനവും കര്‍ഷക ദിനവുമായ ചിങ്ങം ഒന്നിന് ഭാരതസംസ്കാരം രൂപപ്പെടുത്തിയ ദ്രാവിഢസംസ്കൃതിയുടെ സംഭാവനയായ, ‘ലോകവേദം’ എന്നറിയപ്പെടുന്ന, തിരുവള്ളുവര്‍ രചിച്ച തിരുക്കുറളിലെ ഉഴവ് (കൃഷി) എന്ന ഭാഗത്തിന്റെ തൊടുവര്‍ നിര്‍വ്വഹിച്ച സ്വതന്ത്ര പരിഭാഷയായ ‘കൃഷിക്കുറള്’ എന്ന പുസ്തകത്തിന്റെ പ്രസാധനം പാലക്കാട് ഗ്രാമഭാരതം -വരമുദ്ര യില്‍ നടന്നു.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഫൈസല്‍ കോങ്ങാട് മുഹമ്മദ് റാഫിയ്ക്കു പുസ്തകം കൈമാറിക്കൊണ്ട് പ്രസാധനം നിര്‍വ്വഹിച്ചു.
ഗ്രാമഭാരതം ഡയറക്ടര്‍ തൊടുപറമ്പില്‍ വര്‍ഗ്ഗീസ് ആമുഖ പ്രഭാഷണം നടത്തി. സിറാജ് കൊടുവായൂര്‍, കെ.ജി. രാധാകൃഷണന്, ജോണ്‍ മരങ്ങോലി, കെ.വി. ദേവന്, എം. പി. മുഹമ്മദ് അഷ്റഫ്, ബഷീര്‍ കൊടുന്തിരപ്പുള്ളി, ആന്റോ പീറ്റര്‍, ശാന്തി ആദിശ്രീ, രേഖ വരമുദ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു. തായന വര്‍ഗ്ഗീസ് കൃതജ്ഞത രേഖപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: