ഇസ്‌ളാമാബാദ്: കശ്മീരിലേക്ക് പാക് സൈന്യത്തെ അയച്ച് ഭാരതത്തെ പാഠം പഠിപ്പിക്കണമെന്ന് കൊടും ഭീകരനും ജമാ അത് ഉദ് ധവാ മേധാവിയുമായ ഹാഫീസ് സെയ്ദ്.
ഒരു വീഡിയോയിലാണ് പാക് കരസേനാമേധാവി ജനറല്‍ റഹീല്‍ ഷരീഫിനോട് സെയ്ദ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പാക് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് നടന്ന പരിപാടിയില്‍ സെയ്ദ് പ്രസംഗിക്കുന്നതിന്റെ വീഡിയോയാണിതെന്ന് കരുതുന്നു.
വിഭജന ശേഷം ഭാരതം ജമ്മുകശ്മീരിലേക്ക് സൈന്യത്തെ അയച്ചു. തിരിച്ചടിക്കാനാണ് അന്ന് മുഹമ്മദ് അലി ജിന്ന പറഞ്ഞത്. പക്ഷെ അദ്ദേഹം അന്ന് അത് ചെയ്തില്ല. അത് നിങ്ങള്‍( ജനറല്‍ റഹീല്‍ ഷരീഫ്) ചെയ്യണം. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ സെയ്ദ് പറഞ്ഞു.
















