പാലക്കാട്: ദേശാഭിമാനം ജ്വലിച്ചു നിന്ന അന്തരീക്ഷത്തില്‍ ആഹളാദാതിരേകത്തോടെ നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശിയ പതാകയുയര്‍ത്തി, മധുരം പങ്കുവെച്ചും റാലികള്‍ നടത്തിയും രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യദിനത്തില്‍ ആബാലവൃദ്ധം പങ്കെടുത്തു. ബിജെപി, യുവമോര്‍ച്ച തിരംഗയാത്രയോടെ ദേശത്തിന്റെ സ്വാതന്ത്ര്യം ഉദ്ഘോഷിച്ചു.
പാലക്കാട് കോട്ടമൈതാനത്ത് നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാകയുയര്‍ത്തി പരേഡില്‍ നിയമ , സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് അഭിവാദ്യം സ്വീകരിച്ചു. ലോകം ആദരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യം ശക്തമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമെന്നാല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യുന്ന പ്രവര്‍ത്തനം മാത്രമല്ല. പരസ്പര സൗഹാര്‍ദ്ദം പുലര്‍ത്തുകയും സമൂഹത്തില്‍ അടിത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് പരിഗണന ലഭിക്കുമ്പോഴുമാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്.
പണാധിപത്യം ജനാധിപത്യത്തെ കീഴടക്കുന്നു. അസമത്വങ്ങളുടെ വിഭിന്ന ശ്രേണിയിലുള്ള ഇന്ത്യ രൂപപ്പെടുന്നു. സ്വാതന്ത്ര്യം എന്നാല്‍ ഒരിക്കല്‍ നേടിക്കഴിഞ്ഞാല്‍ അത് എന്നും നിലനില്‍ക്കുന്നതാണെന്ന് കരുതാന്‍ കഴിയില്ല. അത് ഒരു തുടര്‍പ്രവര്‍ത്തനവും ജീവിത ശൈലിയുമായി മാറണം. വര്‍ദ്ധിച്ചുവരുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയും നിതാന്തമായ ജാഗ്രതയും ചെറുത്തു നില്‍പ്പും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിനോടനനുബന്ധിച്ച് വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് നടന്നു. ജില്ലാ ആംഡ് ഫോഴ്സിലെ സബ് ഇന്‍സ്പെക്ടര്‍ ടി.കുമാരന് പരേഡ് നിയന്ത്രിച്ചു. മികച്ച പരേഡ് നടത്തിയ ട്രൂപ്പുകള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. സായുധ വിഭാഗത്തില്‍ കെ.എ.പി ഒന്ന് ബറ്റാലിയന് ഒന്നാം സ്ഥാനവും , ജില്ലാ സായുധ റസര്‍വ് പോലീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . എം.ബി.രാജേഷ് എം.പി, ഷാഫിപറമ്പില്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിജന്റ് അഡ്വ.കെ.ശാന്തകുമാരി , ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി , മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് , വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, എ.ഡി.എം. എസ്.വിജയന് ,ജില്ലാ പോലീസ് സൂപ്രണ്ട് ഡോ: എ.ശ്രീനിവാസ് എന്നിവര്‍ ആഘോഷ ചടങ്ങുകള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു.
കഞ്ചിക്കോട്: കേന്ദ്രീയ വി ദ്യാലയത്തില്‍ പ്രിന്‍സിപ്പലും ദേശീയ അധ്യാപക അവാര്‍ഡു ജേതാവുമായ ഡോ. എസ്. നളായിനി ദേശീയ പതാക ഉയര്‍ത്തി. സതി ജനാര്ദ്ദനന് ആയിരുന്നു മുഖ്യാതിഥി. കുട്ടികളുടെ കലാ പരിപാടികളും മധുര വിതരണവും ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും, സേവനത്തിലൂടെയോ രസകരമായ കളികള്‍ നടത്തിയോ രജിസ്ട്രേഷനു വേണ്ട പണം കണ്ടെത്തുവാനുമായി സ്കൗട്ടുകളും ഗൈഡുകളും ‘കരികമായി’ പരിപാടിയുംസംഘടിപ്പിച്ചു.
പാലക്കാട്: കാവില്‍പ്പാട് പള്ളിയില്‍ പള്ളി ഖത്തീബ് മജീദ് ഫൈസി ദേശീയ പതാക ഉയര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. പള്ളി ഇമാം മുഹ്യദ്ദീന്, പള്ളി സെക്രട്ടറി ഉസ്സനാര്‍, കാവില്‍പ്പാട് ജുമാഅത്ത് കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഷാഹുല്‍ ഹമീദ് എന്നിവര്‍ ആശംസകള്‍ നടത്തി. രാജൃത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും, രാജൃത്തെ നശിപ്പിക്കുന്ന ഫാഷിസത്തെയും തീവ്രവാദത്തെയും, അസഹിഷ്ണുതയെയും എതിര്‍ത്ത് മുസ്ലിം, ഹിന്ദു, ക്രിസ്തൃന് ഉള്‍പ്പെടെ സകലരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യപ്രഭാഷണത്തില്‍ മജീദ് ഫൈസി പറഞ്ഞു.
നെന്മാറ: ചാത്തമംഗലം ജിയുപി സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ രതികാ രാമചന്ദ്രന് പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ രമേശ്, എച്ച്എം രമണി ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി ടീച്ചര്‍, റിട്ടയര്‍ഡ് സൈനികന് രഘുനാഥന്, കണ്‍വീനര്‍ രമേശ് മാസ്റ്റര്‍, വിവധ ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ എസ്എസ്എല്‍സി ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: