പാലക്കാട്: കേരള വനവാസി വികാസ കേന്ദ്രം ജില്ലാ സമ്മേളനം വടക്കന്തറ മാതൃജ്യോതി ബാലഭവനില്‍ അഖില ഭാരതീയ സഹസമ്പര്‍ക്ക പ്രമുഖ് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വനവാസികളുടെ ആരോഗ്യം,വിദ്യാഭ്യാസം, അടിസ്ഥാന റവന്യൂരേഖകള്‍ ശരിയാക്കാനുള്ള നിയമസഹായങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്കാന് തീരുമാനിച്ചു. ചികിത്സക്കും മറ്റുആവശ്യങ്ങള്ക്കുമായി നഗരത്തിലെത്തുന്ന വനവാസികളെ സഹായിക്കുന്നതിന് സെപ്തംബറില്‍ വനവാസി സേവാകേന്ദ്രം നഗരത്തില്‍ ആരംഭിക്കും.
ഉന്നത വിദ്യാഭ്യാസത്തിന് വനവാസികള്ക്കാവശ്യമായ സൗകര്യം ഒരുക്കുന്നതിന് നഗരത്തില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റല്‍ നിര്‍മ്മിക്കും. ആദിവാസികള്‍ക്കുവേണ്ടി ഫലവത്തായി പ്രവര്‍ത്തിക്കാത്ത പദ്ധതികളെ സംബന്ധിച്ചും,ആദിവാസി ക്ഷേമകാര്യങ്ങളില്‍ അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പെടുത്തും. അട്ടപ്പാടി നക്കുപതി ഊരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വനവാസി ഭവന് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അട്ടപ്പാടി കേന്ദ്രീകരിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ജില്ലാ ഭാരവാഹികളായി വി.പി.മുരളീധരന്(പ്രസി), കെ.പി.ഹരിഹരനുണ്ണി(സെക്ര),ഗണേശന്അട്ടപ്പാടി, ആര്.വിജയ, ആര്.കണ്ണപ്പന്(വൈ.പ്രസി),പ്രമോദ്കുമാര്‍ ഒറ്റപ്പാലം,പി.രാമകൃഷ്ണന്, ശെല്വന് (ജോ.സെക്ര),എം.ഹരിശങ്കര്‍(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: