കണ്ണൂര്‍: ജില്ലയുടെ വികസനത്തിന് വേഗത കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികള്‍ ശുഷ്‌കാന്തിയോടെ നടപ്പാക്കുകയും സംസ്ഥാന പദ്ധതികളും പ്രാദേശിക സര്‍ക്കാര്‍ പദ്ധതികളും കൂടുതല്‍ ജനപങ്കാളിത്തത്തോടെ സുതാര്യമായി നടപ്പാക്കുകയും ചെയ്യണമെന്ന് ബിജെപി ജില്ലാ നേതൃയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
കണ്ണൂരില്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുകയും ഹൈവേ ബൈപ്പാസ് റോഡുകള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ വികസനത്തിനുള്ള കുതിച്ചുചാട്ടം ഉയര്‍ന്നുവരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ മൂല്യവര്‍ധന, ടൂറിസം തുടങ്ങിയ വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും ഈ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കേണ്ടതുണ്ട്. വികസന പദ്ധതികള്‍ക്ക് സഹായം അനുവദിക്കാനുള്ള സന്നദ്ധത കേന്ദ്രസര്‍ക്കാര്‍ ഇതിനകംതന്നെ അറിയിച്ചിട്ടുണ്ട്. അഴീക്കല്‍ പോര്‍ട്ട് പദ്ധതി അതിവേഗം വികസിക്കുന്നതിന് കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വേണ്ട ശുഷ്‌കാന്തി കേരള സര്‍ക്കാര്‍ കാണിക്കുന്നില്ല. തലശ്ശേരി-മൈസൂര്‍, കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍ എന്നീ റെയില്‍ വികസന പദ്ധതികള്‍ക്ക് പുതിയ സര്‍വ്വേ റെയില്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
നേതൃയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ സെക്രട്ടറി കു.വ.സുരേഷ്, അഡ്വ.വി.രത്‌നാകരന്‍, കെ.കെ.വിനോദ് കുമാര്‍, എ.പി.ഗംഗാധരന്‍, പി.കെ.വേലായുധന്‍, കെ.രാധാകൃഷ്ണന്‍, അഡ്വ.എ.വി.കേശവന്‍, എ.പി.പത്മിനി ടീച്ചര്‍, ആനിയമ്മ രാജേന്ദ്രന്‍, എന്‍.രതി, മോഹനന്‍ മാനന്തേരി, എന്‍.ഹരിദാസ്, പി.ബാലകൃഷ്ണന്‍, കെ.പി.അരുണ്‍, കെ.കെ.സുകുമാരന്‍, വിജയന്‍ വട്ടിപ്രം, വി.വി.ചന്ദ്രന്‍, എ.ഒ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















