കണ്ണൂർ കൂത്തുപറമ്പ് തില്ലങ്കേരി മുഴക്കുന്നിൽ സ്ഥിതി ചെയ്യുന്ന ശ്രീ മൃദംഗശൈലേശ്വരി എന്ന മഹാക്ഷേത്രത്തിന്റെ ശക്തി പുറം ലോകം അറിയുന്നത് മുന്‍ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രഭാഷണത്തിൽ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണം വൈറലായതോടെ കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ ഒരു ലക്ഷത്തോളം പേരാണ് ഇവിടെ ദർശനത്തിനെത്തിയത്.
പാലക്കാട് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒന്നരകോടി വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹത്തിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ വിഗ്രഹം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേതാണ് ഇതുമായി നമുക്ക് മുൻപോട്ടു പോകുവാൻ സാധിക്കുന്നില്ല ദയവായി ഇത് അവിടെ എത്തിക്കുക..’ ക്ഷേത്രത്തിന്റെ ശക്തിക്കു മുൻപിൽ വിഗ്രഹ മോഷ്ടാക്കൾ പോലും അടിയറവു പറഞ്ഞ ഒരത്ഭുതക്ഷേത്രമാണ് മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം.
മനമുരുകി പ്രാർത്ഥിച്ചാൽ അസാധ്യമായതു പോലും അനായാസേന സാധിക്കുമെന്ന് ഭക്തജനങ്ങൾ ഉറപ്പിച്ചു പറയുന്ന ക്ഷേത്രം. പരശുരാമനാൽ പ്രതിഷ്‌ഠിതമായ 108 ദുർഗാ ക്ഷേത്രങ്ങളിൽ അതി മഹത്യം ഉദ്ഘോഷിക്കുന്ന മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം മൂന്ന് തവണ മോഷണം നടന്നുവെങ്കിലും കവർച്ചക്കാർക്കു വിഗ്രഹം ലക്ഷ്യസ്ഥാനത്തു എത്തിക്കുവാനോ മറിച്ചു വിൽക്കുവാനോ സാധിച്ചിട്ടില്ല.
https://youtu.be/51PZr4a3u8A
രണ്ടാമതൊരിക്കൽ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ വിഗ്രഹം മുന്നൂറു മീറ്റർ അകലെ നിന്നും മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി മൂന്നാം തവണത്തെ മോഷണത്തിൽ വിഗ്രഹം വായനാടിലെ കൽപറ്റ വരെ എത്തിക്കുവാൻ സാധിച്ചുവെങ്കിലും ഒടുവിൽ മോഷ്ടാക്കൾ തന്നെ പോലീസിൽ വിളിച്ചു വിഗ്രഹം ഇവിടെയുണ്ടെന്നറിയിച്ചു. മോഷണം നടത്തുന്ന മോഷ്ടാക്കൾ എന്തുകൊണ്ട് ഒന്നര കൊടിയിലധികം വില മതിക്കുന്ന വിഗ്രഹം ഉപേക്ഷിച്ചു കടന്നു കളയുന്നു… ? വിശ്വാസികളെയും അവിശ്വാസികളെയും പോലീസിനെയും ഒരു പോലെ ചോദ്യചിഹ്നത്തിലാഴ്‌ത്തിയ ഇ ചോദ്യത്തിനുത്തരം ലഭിക്കുന്നത് ഈ മോഷ്ടാക്കൾ തന്നെ മറ്റൊരു വിഗ്രഹ മോഷണ കേസിൽ പിടിക്കപ്പെടുകയും ചോദ്യം ചെയ്യലിനിടെ പൂർവകാല മോഷണങ്ങളുടെ കൂട്ടത്തിൽ മുഴക്കുന്നം മോഷണത്തെ കുറിച്ചു പറഞ്ഞപ്പോഴാണ്.
അത്ഭുതമെന്നു പറയാമല്ലോ മുഴക്കുന്നം ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചാൽ ഉടനെ തന്നെ ദിക്കുകളെ കുറിച്ചുള്ള എല്ലാ അറിവും നഷ്ടപെടുമത്രേ. എങ്ങോട്ടാണ് പോകേണ്ടതെന്നു മനസിലാകാതെ വരികയും ശാരീരിക അവസ്ഥയിലുള്ള മുഴുവൻ നിയന്ത്രണവും നഷ്ടപ്പെടുകയും അതിനാൽ മലമൂത്ര വിസർജനം തൽക്ഷണം സംഭവിക്കുകയും ചെയ്യുമത്രേ. ഇക്കാരണങ്ങൾ കൊണ്ടാണത്രേ വിഗ്രഹം മോഷ്ടാക്കൾ ഉടനടി ഉപേക്ഷിക്കുന്നത്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശരിവയ്‌ക്കുന്ന സംഭവങ്ങൾ മുൻ കവർച്ചാ സംഭവങ്ങളിൽ പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: