ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിലെ യാത്രക്കാർ എല്ലാരും തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. പ്രതിരോധ സഹമന്ത്രി രാമറാവു ബാംറെയാണ് ഇക്കാര്യം സഭയെ അറിയിച്ചത്.
ജൂലൈ 22ന് ചെന്നൈയിലെ താംബരം വ്യോമസേന താവളത്തില്‍ നിന്നും ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് പറന്ന വിമാനം രാവിലെ 8.30 ഓടെ കാണാതാവുകയായിരുന്നു. രണ്ടു മലയാളികള്‍ ഉള്‍പ്പടെ 29 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കോഴിക്കോട് കക്കോടി മക്കട കോട്ടൂപ്പാടം സ്വദേശിയായ വിമല്‍ (30), കാക്കൂര്‍ സ്വദേശി സജീവ്കുമാര്‍ (37) എന്നിവരായിരുന്ന വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.
വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചിരിക്കാമെന്ന നിഗമനത്തില്‍ തന്നെ ഇപ്പോഴും തെരച്ചില്‍ നടക്കുന്നുണ്ട്. എന്നാല്‍ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനം കാണാതായ ശേഷം ആദ്യമായാണ് എല്ലാവരും മരിച്ചിരിക്കാമെന്ന പ്രതികരണം കേന്ദ്ര സര്‍ക്കാരില്‍ നിന്നും വന്നത്.
















