ആലുവ: ശ്രീരാമസ്വാമിയുടെ യഥാര്‍ത്ഥ ഭക്തനാരാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുക ഹനുമാനെയാണ്. എന്നാല്‍ ഭാര്യയെയും അമ്മയെയും കുടുംബത്തെയും ഉപേക്ഷിച്ച് രാമന്റെയൊപ്പം സദാ യാത്ര ചെയ്യുന്ന ലക്ഷ്മണനാണ് ഒന്നാമത് വരുന്നതെന്ന്. എന്നാല്‍ ഗുഹനെ കണ്ടപ്പോള്‍ തന്റെ സഹോദരനായി ശ്രീരാമസ്വാമി ഗുഹനെ സ്വീകരിച്ചു. അതാണ് ശ്രീരാമന്‍ മാനവര്‍ക്ക് നല്‍കിയ സന്ദേശം. ഭഗവാന്റെ അടുക്കല്‍ ജാതിയോ ലിംഗഭേദമോ ഇല്ല, മറിച്ച് ഭക്തിയാണ് വലുത്. ആറ് യഥാവിധി ഭഗവാനെ പൂജിക്കുന്നുവോ അവര്‍ ഉത്തമഭക്തനായിത്തീര്‍ന്നു. അതാണ് രാമായണത്തിന്റെ പ്രത്യേകത രാമായണ സത്ര പ്രഭാഷണം നടത്തിയ സത്രാചാര്യന്‍ മുംബൈ ചന്ദ്രശേഖര ശര്‍മ്മ.
രാവിലെ 11.30 ന് ശ്രീരാമസ്വാമിയുടെ പാദുകവുമായി ക്ഷേത്രത്തില്‍നിന്ന് നാമജപഘോഷയാത്ര സത്രവേദിയില്‍ എത്തി. തുടര്‍ന്ന് ശ്രീരാമന്റെ പാദുകം വച്ചാണ് ഭരതന്‍ രാജ്യഭരണം നടത്തിയതിനെ അനുസ്മരിച്ച് പാദകപട്ടാഭിഷേകം നടത്തി. അഡ്വ.ടി.ആര്‍.രാമനാഥനും അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി സ്വാമി പ്രഭാഷണം നടത്തി.
















