മട്ടന്നൂര്‍: മട്ടന്നൂരില്‍ ഡങ്കിപ്പനി പടരുന്നതായി സ്ഥിരീകരണം. മട്ടന്നൂര്‍ അമ്പലം റോഡിലെ നാല് വ്യാപാരികള്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ ഒരു വ്യാപാര സ്ഥാപന ഉടമ കൂത്തുപറമ്പ് പാതിരയാട് സ്വദേശിനി ഷീബാ ദിനേശന്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്ന. ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആറോളം പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ വ്യാപാരികള്‍ക്ക് ഡങ്കിപ്പനി പടര്‍ന്നതോടെ മറ്റു വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്. ചില കൂള്‍ബാറുകളിലും ഹോട്ടലുകളിലും വ്യാപാര സമുച്ഛയത്തിലെ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ചിലര്‍ കുടിവെള്ളം ലോറിയില്‍ ഇറക്കിയും വീട്ടില്‍ നിന്നും കൊണ്ടുവരികയും സ്വന്തം കിണര്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങളോളം മട്ടന്നൂര്‍ നഗരത്തിലെ ഹോട്ടലുകള്‍ക്കും മറ്റും കുടിവെള്ളം നല്‍കിയ ബസ്‌സ്റ്റാന്റിലെ കിണര്‍വെള്ളം ഇപ്പോള്‍ ആരും ഉപയോഗിക്കുന്നില്ല.
മട്ടന്നൂര്‍ നഗരത്തില്‍ കെട്ടിട സമച്ഛയങ്ങള്‍ക്കിടയിലും സ്റ്റെയര്‍കേസുകള്‍ക്കിടയിലും ടണ്‍കണക്കിന് മാലിന്യങ്ങള്‍ അടിഞ്ഞുകിടക്കുന്നതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തിലെ പല ഓടകളിലും മലിന ജലം സുഗമമായി ഒഴുകിപ്പോകുന്നില്ല. നാലോളംപേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ച അമ്പലം റോഡരികിലൂടെ കടന്നുപോകുന്ന ഓടുയും പലപ്പോഴായി മലിന ജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. മട്ടന്നൂര്‍-ശിവപുരം റോഡരികില്‍ പണിയുന്ന ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചതുമുതല്‍ കെട്ടിടത്തിനരികിലൂടെ കടന്നുപോകുന്ന ഓടയില്‍ കെട്ടിടാവശിഷ്ടങ്ങലും മറ്റും വീണ് ഓടയില്‍ തടസ്സമുണ്ടായിരിക്കുകയാണ്. നിരവധിതവണ നാട്ടുകാരടക്കമുള്ളവര്‍ ഇക്കാര്യം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ല. ഇന്‌ലെ നഗരസഭ ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും കൊതുക് നശീകരണത്തിനായി ഫോമിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്.
















