കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ രാഷട്രീയ പാര്‍ട്ടികളുടെ വക്താക്കളായി മാറാതെ ദേശീയതയിലൂന്നി പ്രവര്‍ത്തിക്കണമെന്ന് കേരള എന്‍.ജി.ഒ.സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.ബിജു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദേശീയ ദിനങ്ങളില്‍ ഓഫീസില്‍ ഹാജരായി ദിനാഘോഷം സമ്പുഷ്ടമാക്കാന്‍ ജീവനക്കാര്‍ സ്വയം തയ്യാറാവണം. സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ സേവകരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ എന്‍.ജി.ഒ.സംഘിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വിനോദ് അധ്യക്ഷത വഹിച്ചു.
വി.എസ് പ്രസാദ്, ജി.എന്‍. രാം പ്രകാശ്, പി.എസ്.സുരേഷ് ബാബു, കെ.ജയരാജ്, പി.എ.ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സാംസ്‌കാരിക ദേശീയത എന്ന വിഷയത്തില്‍ ആര്‍.എസ്.എസ്. വിഭാഗ് കാര്യവാഹക് പി.ആര്‍.സജീവ് പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.സി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
പി.കെ. രമേശ്ബാബു, എം.ആര്‍. അജിത്കുമാര്‍, ജി.ദിനേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വിനോദ് (പ്രസിഡന്റ്), കെ.ജയരാജ് (സെക്രട്ടറി), പി.എ.ഗോപകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
















