Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓഫീസ് ആക്രമണം: കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോര് മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:27 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് (എം)ന്റെ കാഞ്ഞിരപ്പള്ളി ഓഫീസിന് നേരെ തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ഇരു പാര്‍ട്ടികളും തമ്മില്‍ നേര്‍ക്ക് നേര്‍ പോരിന് കളമൊരുക്കി. അക്രമത്തിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ ശക്തമായി രംഗത്തു വന്നു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ ഇടപെട്ടതോടെ വരും ദിവസങ്ങളില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത.

അക്രമം അപലപനീയം:

എന്‍. ജയരാജ് എംഎല്‍എ

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മറ്റി ഓഫീസിനു നേരെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം അപലപനീയമെന്ന് എന്‍ ജയരാജ് എംഎല്‍എ. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ കേരള കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കണം. സംസ്ഥാന നേതൃത്വം എടുത്ത തീരുമാനത്തെ കായികമായി നേരിടാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം അംഗീകരിക്കുവാന്‍ കഴിയില്ല. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കമെന്നും എംഎല്‍ എ അവശ്യപ്പെട്ടു.

എല്‍ഡിഎഫ് വിട്ട് ആര്‍ എസ്പി യുഡിഎഫിലേക്ക് വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എമാരുടെ രാജി ആവശ്യപ്പെട്ടിരുന്നില്ല അതിനാല്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയിലേക്കോ എല്‍ ഡിഎഫിലേക്കോ മുന്നണി മാറുന്ന കാര്യം നിലവിലെ സാഹചര്യത്തില്‍ തീരുമാനിച്ചിട്ടില്ല. സ്വതന്ത്രമായ രാഷ്ടീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുള്ള തിരുമാനമാണ് കേരള കോണ്‍ഗ്രസ് എടുത്തിട്ടുള്ളെതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ വളര്‍ത്തുന്നതിനുള്ള പരിപാടികളുമായി മുന്നോട്ട് പോകും.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ തല്ലിതകര്‍ത്ത കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് സന്ദര്‍ശിക്കാനെത്തിയാതായിരുന്നു എംഎല്‍എ സംസ്ഥാന നിര്‍വ്വാഹക സമതിയംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ സെക്രട്ടറി പ്രസാദ് ഉരളികുന്നം, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വാര്‍ഡ് മെമ്പര്‍മാരായ ടോം തോമസ്, ഷീല തോമസ്, നൈനാച്ചന്‍ വാണിയപുരയ്‌ക്കല്‍ എന്നിവരും ഒപ്പമുണ്ടായുന്നു.

അടിച്ചാല്‍ തിരിച്ചടിക്കും: സജി മഞ്ഞക്കടമ്പില്‍

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി തീരുമാനത്തെ കായികമായി നേരിടാന്‍ ശ്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിനിക്കില്ലെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍. കോണ്‍ഗ്രസിന്റെ ഓഫിസിന് നേരെ ചീമട്ടയെറിയാനും തല്ലിതകര്‍ക്കാനും ഞങ്ങള്‍ക്കും കഴിയും. പക്ഷെ കേരള കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ മാന്യതയുടെ ഭാഗമായി ഇപ്പോല്‍ സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും അക്രമണം തുടരാനാണ് ശ്രമമെങ്കില്‍ തിരിച്ചടിക്കുക തന്നെ ചെയ്യും. കാഞ്ഞിരപ്പള്ളിയിലെ യുവ കോണ്‍ഗ്രസ് നേതാവിനെതിരായുള്ള അഴിമതിയാരോപണം മറയ്‌ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ അക്രമണമെന്ന് അദ്ദേഹം ആരോപിച്ചു.

മാണി ഗ്രൂപ്പ് യുഡിഎഫ് മുന്നണി വിട്ടതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടി ഓഫിസിനു നേരെ ആക്രമണം നടന്നത്.

പാര്‍ട്ടി ഓഫിസിന്റെ ബോര്‍ഡും കൊടിമരവും നശിപ്പിച്ചു. ഓഫിസിലേക്ക് ചീമുട്ടയേറും നടന്നു. ഓഫിസിനുള്ളിലെ കസേരകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കുരിശുങ്കല്‍ ജംങ്ഷന് സമീപത്തെ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിലേക്ക് ചില പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയായിരുന്നു. കെ.എം. മാണിക്കെതിരെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസ് ഓഫിസിനു നേരെ അക്രമം അഴിച്ചുവിട്ടത്. ഈ സമയം പാര്‍ട്ടി ഓഫിസില്‍ ആരുമില്ലായിരുന്നു.

ഓഫീസിന് നാശമുണ്ടാക്കുന്നതിനിടെ നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്‍തിരിപ്പിച്ചു. തിരികെ പേട്ടക്കവലയിലെത്തിയ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും, ലഡു വിതരണം നടത്തുകയും ചെയ് തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.