മലപ്പുറം: ഹജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ തുടങ്ങി. മെനഞ്ചറ്റിസിനുള്ള ക്യുഎംഎം വാക്സിനും, പോളിയോയ്ക്കതിരെയുള്ള ഒപിവിയും 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമായി സീസനല്‍ ഇന്‍ഫഌവന്‍സ വാക്സിനുമാണ് നല്‍കുന്നത്.
സര്‍ക്കാര്‍ ക്വാട്ടയിലൂടെ പോകുന്നവര്‍ക്ക് എട്ട് ഒമ്പത് തീയതികളിലും സംസ്ഥാന ഹജ്-ഉംറ അസോസിയേഷന് മുഖേന പോകുന്ന സ്വാകര്യ ഗ്രൂപ്പിലുള്ളവര്‍ക്ക് 11, 12, 13 തിയതികളിലുമാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലാണ് കാംപുകള്‍ നടത്തുന്നത്.
ഹജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഡിഎംഒ ഡോ.വി.ഉമ്മര്‍ ഫാറൂഖ് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: