തലശ്ശേരി: ബ്രണ്ണന്‍ കോളേജ് ശതോത്തര ജൂബിലി സമാപനം പരിപാടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സാംസ്‌കാരിക നിയമവകുപ്പ് മന്ത്രിയും പൂര്‍വവിദ്യാര്‍ത്ഥിയുമായ എ.കെ.ബാലന്‍ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും.
1968 ല്‍ പണികഴിപ്പിച്ച കോളേജ്ഓഡിറ്റോറിയം ശബ്ദപ്രതിധ്വനി കാരണം ഉപയോഗിക്കാതെകിടക്കുകയായിരുന്നു. പ്ലാന്‍ ഫണ്ട്, സിഡിസി, പിടിഎ ഫണ്ടുകള്‍ സമാഹരിച്ച് 70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഏഴായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓഡിറ്റോറിയം നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെമേല്‍നോട്ടത്തില്‍ ബില്‍ഡിങ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങള്‍ ഏകോപിച്ചുകൊണ്ടാണ് അക്കോസ്റ്റിക്ക് സംവിധാനം ഏര്‍പ്പെടുത്തി ഓഡിറ്റോറിയം നവീകരണ പ്രവൃത്തി തകൃതിയായി പുരോഗമിക്കുന്നത്.
എംപിമാരായ പി.കെ.ശ്രീമതി, മുല്ലപ്പള്ളിരാമചന്ദ്രന്‍, പ്രൊഫ. റിച്ചാര്‍ഡ്‌ഹേ, ഇ.അഹമ്മദ്, കെ.രാഗേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. എംഎല്‍എമാരായജെയിംസ്മാത്യു, എ.എന്‍.ഷംസീര്‍, ഡോ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ (മാഹി) എന്നിവര്‍ സംഘാടകസമിതി ചെയര്‍മാന്‍ മുന്‍ എംഎല്‍എ കെ.കെ.നാരായണനും റിട്ട. പ്രിന്‍സിപ്പാള്‍ഡോ. പി.എംഇസ്മയിലിനും ഉപഹാരങ്ങള്‍ നല്‍കും. പ്രബന്ധ രചന മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജം തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിലുണ്ടാവും.
മുഖ്യമന്ത്രിക്ക ്‌കോളേജ് എന്‍സിസി ഗാര്‍ഡ്ഓഫ്ഓണര്‍ നല്‍കും. നടിയുംസര്‍വകലാശാല നൃത്തപ്രതിഭയുമായ പി.അനശ്വരയും സംഘവും അവതരിപ്പിക്കുന്ന ബ്രണ്ണന്‍ ജൂബിലി ഗീതത്തിന്റെ നൃത്താവിഷ്‌കാരം ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുണ്ടാവും. കലാഭവന്‍ മണിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് വയനാട് നാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ട്‌മേള ‘ഗോത്രമൊഴി’ ഉദ്ഘാടന ചടങ്ങിന് ശേഷം അവതരിപ്പിക്കും. മുഴുവന്‍ പൂര്‍വവിദ്യാര്‍ത്ഥികളും മുന്‍അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും നാട്ടുകാരും സമാപനസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അഭ്യര്‍ത്ഥിച്ചു.
















