പരപ്പനങ്ങാടി: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനില്‍ ഹിരോഷിമ ദിനാചരണം നടന്നു.
ആണവായുധ പ്രയോഗത്തെ തുടര്‍ന്ന് ഒരു ജനത ഇപ്പോഴും അനുഭവിക്കുന്ന യാതനകളുടെ നാടകാവിഷ്കാരവും നടന്നു.
യുദ്ധഭീതിയില്ലാത്ത നല്ല നാളെകളുടെ ‘പ്രതീക്ഷകള്‍ പ്രതിഫലിച്ച വിദ്യാര്‍ത്ഥികളുടെ നവ്യഭാവനകള് നാടകത്തില്‍ പ്രകടമായിരുന്നു. നന്ദന, വിഷ്മ, ശ്രീബിന്, സത്രാജിത്, ഇന്ദ്രജ് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ അരങ്ങിലെത്തി. അദ്ധ്യാപകനായ ജിതേഷ് തച്ചേടത്താണ് രംഗഭാഷ്യമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: