കറുകച്ചാല്‍ : എന്‍.എസ്.എസ്. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ മദ്യം,ലഹരിമുരുന്ന്, പുകയില, മോബൈല്‍ഫോണ്‍ ദുരുപയോഗം ലൈസന്‍സ് ഇല്ലാതെയുളള ബൈക്കുപയോഗം എന്നിവയ്‌ക്കെതിരെ കാവലാള്‍ എന്ന് പേരില്‍ ജാഗ്രതാ സമിതി രൂപികരിച്ചു. കറുകച്ചാല്‍ പഞ്ചായത്ത്, കറുകച്ചാല്‍ മര്‍ച്ചന്റെ അസോസിയേഷന്‍ ജെ.സി.ഐ. കറുകച്ചാല്‍ ടൗണ്‍, അദ്ധ്യാപക രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവടങ്ങുന്ന സംഘമാണ് സമിതിയിലുളളത്. മോബൈല്‍ഫോണ്‍ ഉപയോഗം ഇരുചക്രവാഹന ഉപയോഗം എന്നിവയ്‌ക്കു തടയിടുക. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും തരത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് രഹസ്യമായി കണ്ടെത്തുക. ലഹരിയെത്തുന്ന കടകള്‍ കണഅടെത്തി നടപടികള്‍ സ്വീകരിക്കുക എന്നതാണ്. പ്രധാന ലക്ഷ്യം
















