മലപ്പുറം: മോട്ടോര്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി(മാപ്സ്) ജില്ലാ കമ്മിറ്റി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷാ കാമ്പയിന് നടത്തുന്നു. ജില്ലാതല ഉദ്ഘാടനം ഈ മാസം എട്ടിന് ഉച്ചക്ക് 2.30ന് സെന്റ് ജമ്മാസ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.ഉബൈദുള്ള എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എസ്.വെങ്കിടേശപതി, എസ്പി ദെബേഷ്കുമാര്‍ ബെഹ്റ പങ്കെടുക്കും. ഹെല്‍മറ്റ് ധരിക്കുന്ന സംസ്കാരം വളര്‍ത്തുകയും നിയമങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതും ക്യാംപയിന്റെ ലക്ഷ്യമാണ്. ജില്ലയില്‍ റോഡ് അപകടങ്ങള്‍ കൂടുകയും ജീവന് നഷ്ടപ്പെടുന്നതില്‍ അധികവും വിദ്യാര്ത്ഥികളുമായതിനാലാണ് ഇത്തരത്തിലൊരു കാമ്പയിന് നടത്തുന്നത്. പരമാവധി വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ആര് ടി ഒ കെ എം ഷാജി, മുന്‍ ജില്ലാ കലക്ടര്‍ കെ പി ബാലകൃഷ്ണന്, മാപ്സ് ജില്ലാ പ്രസിഡന്റ് ആര് കെ മലയത്ത്, ജനറല്‍സെക്രട്ടറി മുജീബ് താനാളൂര്‍, സെക്രട്ടറി അരുണ്‍ ചെമ്പ്ര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: