കോട്ടയം : വിജയപുരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യവും മറ്റു മാലിന്യ വസ്തുക്കളും രാത്രികാലങ്ങളില്‍ അനധികൃതമായി നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇറഞ്ഞാല്‍ വടവാതൂര്‍ ബണ്ടു റോഡ്, മാന്നാനം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ നിരന്തരമായി മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ ഈ സ്ഥലങ്ങളിലെ കിണറുകളും തോടുകളും ഉപയോഗശൂന്യമാകുകയും കുട്ടികള്‍ക്ക് ഉള്‍പ്പെടെ സാംക്രമിക രോഗാണു പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശനനടപടി എടുത്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍ പ്രസ്ഥാവിച്ചു. വിജയപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സൂരജ് മുതുകാട്ട് അദ്ധ്യക്ഷത വഹിച്ചു.
















