പാമ്പാടി: ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് അശുപത്രി ഐസിയുവില്‍ കഴിയുന്ന നിര്‍ദ്ധന യുവാവിന്റെ ഹൃദയം മാറ്റിവയ്‌ക്കാന്‍ ആവശ്യമായ ധനസമാഹരണത്തിന് നാട് ഒന്നിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാമ്പാടി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ മുഞ്ഞനാട്ട് കടുപ്പേല്‍ ഏലിയാസിന്റെ മകന്‍ മനോജിന്റെ ഹൃദയം മാറ്റിവയ്‌ക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതിന് ശേഷം ഹൃദയ വാല്‍വിന് തകരാറുണ്ടായി. ഹൃദയപേശികളുടെ ബലം നഷ്ടപ്പെട്ടു. ആകെയുള്ള അഞ്ചു സെന്റ് സ്ഥലത്താണ് ഭാര്യയും മൂന്നു കുട്ടികളുമുള്ള കുടുംബം താമസിക്കുന്നത്. ഹൃദയമാറ്റവും, തുടര്‍ചികിത്സയും താങ്ങാനാവാതെ വിഷമിക്കുകയാണ് ഈ കുടുംബം.
വീടുകളില്‍ ഓടുപാകുന്ന ജോലിയായിരുന്നു മനോജിന്. പാമ്പാടിയിലെ സാമൂഹ്യ-രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ഒന്നിച്ചുചേര്‍ന്ന് ഏഴ്, എട്ട് തീയതികളില്‍ ചികിത്സാ സഹായനിധി സ്വരൂപീക്കാന്‍ തീരുമാനിച്ചു. ഈ ആവശ്യത്തിലേക്കായി പാമ്പാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പര്‍: 11180 100 14784 IFSC 0001118.
















