കോട്ടയം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാഭ്യാസ വായ്‌പകരുടെ കടം എഴുതിത്തള്ളണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. നഴ്‌സസ് ജനതാ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എസ്ബിടി കോട്ടയം സോണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്തുന്നതിനായി അന്വേഷണ കമ്മീഷനം നിയോഗിച്ച് ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം വായ്‌പ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന സാമൂഹ്യവ്യവസ്ഥിതിക്കെതിരെ പ്രതികരിക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.നാരായണന്‍ ആവശ്യപ്പെട്ടു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഷാജഹാന്‍, സംസ്ഥാന അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി.കെ.അജീഷ് കുമാര്‍, ഷാജി തുണ്ടിയില്‍, സോമന്‍ ആശാരിപറമ്പില്‍, ശ്രീദേവി, ഗീതാ തോമസ്, എം.എം.വാസു, പൊന്നമ്മവിജയന്‍, രാധാമണി എന്നിവര്‍ പ്രസംഗിച്ചു. സഖറിയ വാഴൂര്‍ അദ്ധ്യക്ഷത വഹിച്ചു.
















