കറുകച്ചാല്‍: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ വാഴപ്പഴങ്ങള്‍ക്ക് ഇരട്ടിവില. ഇപ്പോള്‍ തന്നെ വാഴക്കുലകള്‍ കൂടുതലായി എത്തുന്നില്ല. ഓണസീസണാകുമ്പോള്‍ ഇതിലും വിലകൂടും. ഇപ്പോള്‍ ഏത്തക്ക കിലോക്ക് 70,75 വിലയുണ്ട്. ഞാലിപൂവന്‍ 70, റോബസ്റ്റയ്‌ക്കും പാളയംകോടനും ഇപ്പോള്‍ മുപ്പതും മുപ്പത്തഞ്ചുമായി. കഴിഞ്ഞ വര്‍ഷം ഇതിന് പത്തും പതിനഞ്ചുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംഭരണ ഏജന്‍സികള്‍ ഇടപെട്ടാല്‍ ഉപഭോക്താവിനും തെല്ലൊരാശ്വാസമായിരിക്കും ഇല്ലെങ്കില്‍ പൊള്ളുന്നവില കൊടുക്കേണ്ടതായി വരും.
















