കൊണ്ടോട്ടി: ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല, കൊണ്ടോട്ടി പ്രാഥമിക ആരോഗ്യകേന്ദ്രം ശോചനീയാവസ്ഥയില്‍. കൊണ്ടോട്ടി നഗരസഭയിലെയും എട്ട് പഞ്ചായത്തുകളിലെയും, കരിപ്പൂര്വിമാനത്താവളത്തിലെ റഫറല്‍ ആശുപത്രികൂടിയായ കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ആശുപത്രിയുടെ ശോചനീയവസ്ഥ സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
ആയിരത്തില്‍പരം ജനങ്ങളുടെ ആശ്രയകേന്ദ്രമായ ആശുപത്രിയില്‍ കിടത്തി ചികില്്സക്കുള്ള സൗകര്യം ഉണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം രോഗികളുമായി താരതമ്യം ചെയ്താല്‍ വളരെക്കുറവാണ്. കഴിഞ്ഞ വര്‍ഷം 60 മുതല്‍ 70 വരെ രോഗികളെയാണ് ഒരുദിവസം കിടത്തി ചികില്സിച്ചിരുന്നത്്, എന്നാല്‍ മൂന്ന് സിവില്‍ സര്ജന്, മൂന്ന് അസിസന്റന്റ് സര്ജന്, രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാര്‍ എന്നിവര്‍ മാത്രമാണ് ് ആശുപത്രിയില്‍ ആകെയുള്ളത്. അവര്ക്കാണെങ്കില് മറ്റ് പിഎച്ച്സികളുടെ ചുമതലയും നല്കിയിരിക്കുന്നു. ഡിഫ്തീരിയ രൂക്ഷമായതോടെ സ്ഥിതി വഷളായിരിക്കുകയാണ,് ഡോക്ടര്‍മാര്‍ പുറത്ത സ്ക്ൂളുകളിലും മറ്റും കുത്തിവെയ്പ്പുകള്‍ക്ക് പോകുന്നത് ആശുപത്രിയിലെ രോഗികളെ ദുരിതത്തിലാക്കുന്നു.ഡോക്ടര്‍മാര്‍ക്കൊപ്പം മറ്റ് ജീവനക്കാരുടെ കുറവ് മൂലം ജനങ്ങള്‍ക്ക് ഒപി ടിക്കറ്റ് എടുക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നു. രോഗികളെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയില്ലാത്തത് തിക്കും തിരക്കുമുണ്ടാക്കുന്നു ഇത മൂലം ചില രോഗികള്‍ക്ക് പരിശോധനക്ക് ശേഷം കുറിപ്പടി വാങ്ങാതെ മടങ്ങേണ്ടി വന്ന അവസ്ഥ വരെയുണ്ടാക്കിയിരുന്നു.
അതോടൊപ്പം ചീക്കോട് കുടിവെള്ള പദ്ധതിക്കായി റോഡ് കീറിമുറിച്ചിരിക്കുന്നത് രോഗികളായ യാത്രക്കാര്‍ക്ക് ആശുപത്രിയിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഡിഫ്തീരിയ അടിയന്തരമായി പ്രഖ്യാപിച്ച കൊണ്ടോട്ടിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുകയും,കൊണ്ടോട്ടി സി.എച്ച്.സി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയും ത്വരിതഗതിയില്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാല പൂര്‍വ്വ രോഗപ്രതിരോധ നടപടികള്‍ക്കും കൊണ്ടോട്ടി പ്രദേശത്ത് നേതൃത്വം കൊടുക്കേണ്ട സ്ഥാപനമാണ്. സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ് ഇതിനോടുള്ളത്. ആരോഗ്യമന്ത്രി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ വലിയ വാഗ്ദ്ധാനങ്ങളൊക്കെ നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: