കോട്ടയം: കെഎസ്ആര്‍ടിസി ബസ് തകരാറിലായത് ജനങ്ങളെ വലച്ചു. കോട്ടയം ഡിപ്പോയില്‍ നിന്നും ഇന്നലെ വൈകിട്ട് 6ന് ബാംഗ്ലൂരു പോവേണ്ട എസി വോള്‍വോ ബസാണ് തകരാറിലായത്. ഇതുമൂലം ടിക്കറ്റ് ബുക്കു ചെയ്തിരുന്ന യാത്രക്കാരും മറ്റും ഡിപ്പോയില്‍ പരാതി നല്‍കി. കോയമ്പത്തൂര്‍, സേലം വഴി പോകുന്ന ബാഗ്ലൂരു എസി വോള്‍വോ ബസ് ഇതിനു മുമ്പും തകരാറില്‍ ആയിരുന്നു. വേണ്ടത്ര രീതിയിലുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതാണ് ബസ് തകരാറിലാവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
















