ഏറ്റുമാനൂര്‍: ഷാര്‍ജയിലെ അജ്മാന്‍ കടലില്‍ മുങ്ങി മരിച്ച കുറുമുള്ളൂര്‍ പുളിനില്‍ക്കും കാലായില്‍ കിരണ്‍. പി. മോഹന്റെ കുടുബത്തെ സഹായിക്കുന്നതിനായി കുടുബ സഹായനിധി രൂപീകരിച്ചു. കുറുമുള്ളൂര്‍ വെളിച്ചം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും,സാംസ്‌ക്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പൊതുജനങ്ങളില്‍ നിന്നും തുക സമാഹരിക്കും. കിരണ്‍ പി.മോഹന്‍ കുടുംബ സഹായനിധി രൂപീകരണം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സക്കറിയ കുതിരവേലി, ജെസ്സി മാത്യു, മിനു മനോജ്, സണ്ണി പാടി കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ കുടുംബ സഹായ നിധിയായി 10000 രൂപ ഫിലിപ്പ് ഇലക്കിട്ട് എംഎല്‍എ ക്കു കൈമാറി. സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഈ കുടുംബവും നാട്ടുകാരും. ഇതിനായി എസ്ബിറ്റി കോതനല്ലൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങി 67369556370 ഐ ഫ് എസ്സി എസ് ബി ടി ആര്‍0000 446. കിരണ്‍.പി.മോഹന്‍ കുടുബ സഹായ നിധി രൂപീകരണം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
















