കൊച്ചി: പെട്രോളിന് ഹെല്മെറ്റെന്നത് അപ്രായോഗിക നിര്‍ദ്ദേശമാണെന്ന് സര്‍വേ ഫലം. സംസ്ഥാനത്ത് നടന്ന അഭിപ്രായ സര്‍വേയില്‍ 10,888 പേര് പങ്കെടുത്തു. അതില്‍ 8,004 പേര് നിര്‍ദ്ദേശത്തോട് എതിര്‍പ്പ് രേഖപ്പെടുത്തി.
സര്‍വേയില്‍ പങ്കെടുത്ത 2,269 വനിതകളില്‍ 1,151 പേരും 1,896 പുരുഷന്മാരില് 796 പേരും എതിര്‍പ്പ് രേഖപ്പെടുത്തി. 6,693 ഇരുചക്ര വാഹന ഉടമകളില്‍ 6,681 പേര് നിര്‍ദ്ദേശത്തെ എതിര്‍ത്തു.
തിരുവനന്തപുരം 838 പേരും കൊല്ലം 643, ആലപ്പുഴ 710, പത്തനംതിട്ട 681, കോട്ടയം 908, ഇടുക്കി 592, എറണാകുളം 1,227 തൃശൂര്‍ 839, പാലക്കാട് 712, മലപ്പുറം 682, കോഴിക്കോട് 688, വയനാട് 347, കണ്ണൂര്‍ 1,183, കാസര്‍ഗോഡ് 808 പേരുമാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
ബൈവീലേഴ്സ് അസോസിയേഷന് ഓഫ് സൗത്ത് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഹൈക്കോടതിക്കും നല്‍കുമെന്ന് അസോസിയേഷന് പ്രസിഡന്റ് കുരുവിള മാത്യൂസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: