കറുകച്ചാല്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ കറുകച്ചാല്‍ താലുക്ക് സ്വാഗത സംഘം രൂപീകരണ യോഗം സിനിമ സീരിയല്‍ താരം കൃഷ്ണപ്രസാദ് ഉത്ഘാടനം ചെയ്തു . സമുഹത്തിലെ വ്യത്യസ്ഥ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ എം.എസ് വിജയന്‍ (റിട്ടയേഡ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍) ചെയര്‍മാനും റ്റി.ബി. വേണുഗോപാല്‍ ജനറല്‍ കണ്‍വീനറും, ജി.ജ്യോതിഷ് ആഘോഷ പ്രമുഖുമായി 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പരമ്പരാഗതമായ പരിപാടികളോടൊപ്പം വ്യത്യസ്തമാര്‍ന്നതും വിപുലമായ അഘോഷപരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.
കങ്ങഴ: കങ്ങഴ ശ്രീകൃഷണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്വാഗത സംഘം രൂപികരിച്ചു. ബാലഗോകുലത്തിന്റെ നേതൃത്ത്വത്തില്‍ നടന്ന യോഗത്തില്‍ അഡ്വ. ബി. രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. പി.സി.നായര്‍, ഗിരീഷ് കുമാര്‍, ഗിരീഷ് പണിക്കര്‍, സി.എസ്. സന്തോഷ് കുമാര്‍ എന്നിവരെ ഉപാദ്ധ്യക്ഷന്മാരുമായും, പ്രവീണ്‍ കുമാറിനെ ആഘോഷ പ്രമുഖായും, ബാബു പി.വി, ജിഷ്ണു ചന്ദ്രന്‍ എന്നിവരെ സഹ ആഘോഷ പ്രമുഖ് മാരായും,ഐ.ജി. ശ്രീജിത്തിനെ ഖജാന്‍ജി ആയും തെരെത്തെടുത്തു.
















