കോട്ടയം: കേരളത്തില്‍ ജീര്‍ണാവസ്ഥയിലുള്ള നാലുകെട്ടുകളും കൊട്ടാരങ്ങളും പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്നു ക്ഷത്രിയ ക്ഷേമസഭ ജില്ലാ വര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മ ഉദ്ഘാടനം ചെയ്തു.
സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രേഷ്ഠ സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സഹകരണ സംഘം റിട്ട. ജോ യിന്റ് രജിസ്ട്രാര്‍ (ജനറല്‍) എന്‍. പ്രസന്ന വര്‍മ്മ നിര്‍വഹിച്ചു. സംസ്ഥാന ട്രഷറാര്‍ പി.ജി. ശശികുമാര്‍ വര്‍മ്മ സഹകരണ സംഘത്തിന്റെ ലോഗോ പ്രകാശനം ചെ യ്തു. സഭയുടെ തൊഴില്‍ സംരംഭക നിര്‍മാണ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ക്ഷത്രിയം ക്ലോക്ക് സമ്മേളനത്തില്‍ വിതരണം ചെയ്തു. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച സമാദരം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് മറിയപ്പള്ളി കൊട്ടാരത്തില്‍ “വയലാര്‍ രാമവര്‍മ്മ മ്യൂസിയം ‘ ആരം‘ിക്കാനും സമ്മേളനം തീരുമാനിച്ചു.
യൂണിറ്റ് പ്രസിഡന്റ് പ്രഫ. വി.പി.സുകുമാരദേവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന്‍, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ടി. കെ. ലീലാഭായി തമ്പുരാട്ടി, ദക്ഷിണ മേഖലാ സെക്രട്ടറി ആര്‍. രാമവര്‍മ്മ ബുധനൂര്‍, യു. അജിത്ത് വര്‍മ്മ, ടി.എന്‍. വിനോദ് വര്‍മ്മ, ടി. ആര്‍.അശോകന്‍ തെ ക്കുംകൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികള്‍, ശാസ്ത്രീയ നൃത്തം, ഓട്ടന്‍തുള്ളല്‍ എന്നിവയും ഉണ്ടായിരുന്നു.
















