കിങ്‌സ്റ്റൺ: വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. വിൻഡീസിന്റെ 196 റൺസിനെതിരെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 500 റൺസെടുത്ത ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിങ്‌സിൽ 304 റൺസിന്റെ കൂറ്റൻ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
158റൺസെടുത്ത ഓപ്പണർ ലോകേഷ് രാഹുലിന് പുറമെ അജിൻക്യ രഹാനെയും ഇന്ത്യക്കായി സെഞ്ചുറി തികച്ചു. രഹാനെ പുറത്താകാതെ 108 റൺസെടുത്തു. 237 പന്തുകളിൽ നിന്ന് 13 ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്.
തുടർന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വിൻഡീസ് നാലാം ദിവസമായ ഇന്നലെ ഒടുവിൽ വിവരംകിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസെടുത്തിട്ടുണ്ട്. നാല് റൺസുമായി ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും റണ്ണൊന്നുമെടുക്കാതെ ഡാരൻ ബ്രാവോയും ക്രീസിൽ. ഒരു റണ്ണെടുത്ത രാജേന്ദ്ര ചന്ദ്രികയെ ഇഷാന്ത് ശർമ്മ ക്ലീൻ ബൗൾഡാക്കി. ഇന്നലെ മഴകാരണം കളി വൈകിയാണ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: