കോട്ടയം: എല്‍ഡിഎഫ് ഭരണത്തില്‍ കീഴില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തുന്ന അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി കുറ്റപ്പെടുത്തി. ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനോപകാരപ്രദമായ നിരവധി കേന്ദ്രപദ്ധതികള്‍ ഇവിടുത്തെ സര്‍ക്കാരും ഉന്നതഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിക്കുകയാണ്. ഇത്തരം പ്രവണതയ്ക്കെതിരെ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് പൊതുജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം.എസ്.കരുണാകരന്, ടി.എന്‍.ഹരികുമാര്‍ ജില്ലാ സെക്രട്ടറിമാരായ എം.വി.ഉണ്ണികൃഷ്ണന്, കെ.പി.ഭുവനേശ്, നി.മണ്ഡലം സെക്രട്ടറിമാരായ വി.പി.മുകേഷ്, രണരാജ്, പി.ജെ.ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: