കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും പാമ്പാടി കെ.ജി. കോളേജും സംയുക്തമായി ഓഗസ്റ്റ് ഒന്ന് രാവിലെ 10ന് മിനി ജോബ്‌മേള നടത്തുന്നു. പ്ലസ്ടു മുതല്‍ ബിരുദാനന്തര ബിരുദംവരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18നും 35നും മധ്യേ. താല്പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവയുമായി പാമ്പാടി കെ.ജി. കോളേജില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ലാുഹീ്യമയശഹശ്യേ രലിേൃല എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍. 0481-2563451, 9961760235, 9605774945.
















