Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയപാതയിലെ കൊടുംവളവുകളില്‍ അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:48 pm IST
in Kottayam

പൊന്‍കുന്നം: ദേശീയപാത 183ലെ കൊടുംവളവുകളില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും നവീകരണ പദ്ധതികള്‍ കടലാസില്‍ മാത്രം.

പഴയ കെ.കെ.റോഡ് കൊല്ലം-തേനി ദേശീയ പാതയുടെ ഭാഗമായി മാറിയിട്ട് നാളുകള്‍ ഏറെയായെങ്കിലും പാത നവീകരണത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ മേഖലയില്‍ എത്താറില്ല. ഓരോ വര്‍ഷവും അറ്റകുറ്റ പണികളുടെ പേരില്‍ ദശലക്ഷങ്ങള്‍ അനുവദിക്കപ്പെടുമ്പോളും അപകട വളവുകള്‍ നിവര്‍ത്തുന്നതിനുള്ള പദ്ധതികള്‍ മാത്രം നടപ്പാക്കാന്‍ ശ്രമങ്ങളുമില്ല. വീതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ വളവുകള്‍ നിവര്‍ത്തുന്നത് സംബന്ധിച്ച് ഫയലുകള്‍ നീക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

മുണ്ടക്കയം മുതല്‍ ആരംഭിക്കുന്ന ഹൈറേഞ്ച് പ്രദേശത്ത് വളവുകള്‍ നിവര്‍ത്തുക ശ്രമകരമായതിനാല്‍ ആദ്യഘട്ടത്തില്‍ പാമ്പാടി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്തെ വളവുകള്‍ നിവര്‍ത്തണമെന്നാണ് ആവശ്യമുയര്‍ന്നിരുന്നത്. പതിന്നാലാം മൈല്‍ മുതല്‍ വാഴൂര്‍ ഇളമ്പള്ളി, പതിനെട്ടാം മൈല്‍, പത്തൊന്‍പതാം മൈല്‍, കടുക്കാമല, പുളിക്കപ്പട്ടി, ചിറക്കുഴിപ്പടി, കെ.എസ്.ഇ.ബി ജംങ്ഷന്‍, ചേപ്പുംപാറ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവ്, പാറത്തോട്, ചിറ്റടി എന്നിവിടങ്ങളിലായി ഇരുപതിലധികം കൊടും വളവുകളാണ് ഉള്ളത്. പ്രദേശത്ത് ഉണ്ടാകുന്ന അപകടങ്ങളില്‍ ഏറിയ പങ്കും ഇത്തരം വളവുകളിലാണെന്നിരിക്കെ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും നടപടി ഉണ്ടാകുന്നില്ല.

മഴക്കാലമായതോടെ തലനാരിഴക്കാണ് വാഹനങ്ങള്‍ അപകടത്തില്‍ നിന്നും രക്ഷപെടുന്നത്. ഉന്നത നിലവാരത്തില്‍ ടാറിങ്ങ് പൂര്‍ത്തിയാക്കിയ ഹൈവേയില്‍ മല്‍സരിച്ചോടിയെത്തുന്ന ബസുകളും വളവുകളില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡ് തകര്‍ന്നയിടങ്ങളില്‍ കുഴികള്‍ ഒഴിവാക്കി എത്തുന്നവരും വളവിലെ കുരുക്ക് അറിയാതെ അപകടത്തിലേക്കാണ് ചാടുന്നത്. വളവുകളില്‍ കാഴ്ചമറച്ച് നില്‍ക്കുന്ന പൊന്തകാടുകളും മുള്‍പടര്‍പ്പും യാത്ര ദുഷ്‌കരമാക്കുന്നു.

വലിയ വാഹനങ്ങള്‍ എത്തുന്ന സമയത്ത് വളവുകളില്‍ പെട്ടുപോകുന്ന കാല്‍നട യാത്രികര്‍ക്ക് ഒതുങ്ങി നില്‍ക്കാന്‍പോലും മിക്കയിടങ്ങളിലും ഇടമില്ല. ഇരുചക്ര വാഹനയാത്രികര്‍ ടാറിങ്ങില്‍ നിന്നും റോഡരികിലെ കട്ടിങ്ങിലേക്ക് വാഹനം ചാടിച്ചാണ് പലപ്പോഴും രക്ഷപെടുന്നത്. ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാകും. അപകട കെണിയൊരുക്കുന്ന പത്ത് വളവുകളിലെങ്കിലും അടിയന്തിരമായ സ്ഥലം ഏറ്റെടുത്ത് റോഡ് നിവര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.