തിരുവല്ല: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ മകളുടെ വിവാഹചടങ്ങുകള്‍ക്ക് വേണ്ടി ഇന്നലെ ഉച്ചവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് നൂറുകണക്കിന് ആളുകളെ വലച്ചു. സമീപത്തെ സ്വകാര്യമെഡിക്കല്‍ കോളേജിലേക്കുള്ള രോഗികളുള്‍പ്പെടെ മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ കിടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.ഇന്നലെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു ഗതാഗത നിയന്ത്രണം.രാമഞ്ചിറമുതല് കുറ്റൂര്‍ വരെയും രാമപുരം മാര്‍ക്കറ്റ് മുതല്‍ ടികെ റോഡില്‍ തീപ്പനി മേല്‍പാലം വരെയും വലിയ ഗതാഗത കുരുക്കായിരുന്നു അനുഭവപ്പെട്ടത്.കോടികള്‍ മുടക്കിയാണ് വിവിഐപികള്‍ ഉള്‍പ്പെടെയുള്ള പങ്കെടുത്ത വിവാഹചടങ്ങുകള്‍ നഗരഹൃദയത്തില്‍ ഓഡിറ്റോറിയത്തില്‍ നടന്നത്.ഗതാഗത വകുപ്പ് മന്ത്രി കെ.കെ. ശശീന്ദ്രന്, ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക്,ജലവിഭവ വകുപ്പ് മന്ത്രി മാത്യുടി.തോമസ്,മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്,ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ടോമിന് തച്ചങ്കരി,തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാന്‍ സമാന്തര സംവിധാനം ഉണ്ടാക്കിയ റോഡുകളിലും കനത്ത വീര്‍പ്പുമുട്ടലാണ് ഉണ്ടായത്.ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും എംസി റോഡിലൂടെ വരുന്ന കെഎസ്ആര്‍ടിസി ഒഴികെയുള്ള വലിയ വാഹനങ്ങള്‍ കാളച്ചന്ത ഭാഗത്തു നിന്നും തിരിഞ്ഞ് ശ്രീവല്ലഭക്ഷേത്രം, കാവുംഭാഗം, അഴിയിടത്ത്ചിറ വഴി ഇടിഞ്ഞില്ലം ജംഗ്ഷനിലെത്തി പോകന്‍ എടുത്തത് ഒരുമണിക്കൂറാണ്. പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ് ഒഴികെയുള്ള വലിയ വാഹനങ്ങള്‍ മനയ്ക്കച്ചിറ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് മനയ്ക്കച്ചിറ, കിഴക്കന്മുത്തൂര് വഴി പോകണമെന്നായിരുന്നു നിബന്ധന.ജില്ലയിലെ നൂറൂളം പോലീസുകാരും വിഐപി കല്യാണത്തിന് സ്പെഷ്യല്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു.കെഎസ്
ആര്‍ടിസി അടക്കമുള്ള വാഹനങ്ങളെ തടഞ്ഞാണ് വിവാഹ പാര്‍ട്ടിയുടെ വാഹനങ്ങള്‍ എസ് സിഎസ് ജംങ്ഷനിലൂടെ കടത്തിവിട്ടത്.വിവിഐപികള്‍ ജില്ലാ അതിര്‍ത്തി കടന്നിട്ടും സാധാരണക്കാരന് ഗതാഗത കുരുക്കില്‍ നിന്ന് മോചിതനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: