എളങ്കൂര്‍: കീര്‍ത്തി കഥകളിഅരങ്ങ് അവതരിപ്പിക്കുന്ന കഥകളിസന്ധ്യ. ശ്രീധര്‍മ്മശാസ്താ വെള്ളാമ്പറ്റ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറുന്നു. ആഗസ്റ്റ് രണ്ടിന് വൈകുന്നേരം 6.30 മുതല്‍ പത്മശ്രീ കലാമണ്ഡലം ഗോപി, ഡോ.പാഴൂര്‍ ദാമോദരന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥകളിസന്ധ്യ അരങ്ങേറും. അതിഥിയായി സിനിമ സീരിയല്‍ താരം ശരത്ദാസ് പങ്കെടുക്കും.
















