ഇരിട്ടി: കീഴൂര്‍ മഹാദേവ-മഹാവിഷ്ണു ക്ഷേത്രസങ്കേതത്തില്‍ ബാവലിപ്പുഴയോരത്ത് കര്‍ക്കിടക വാവിനോടനുബന്ധിച്ച് നടക്കുന്ന ബാലിതര്‍പ്പണ ചടങ്ങുകള്‍ 2ന് രാവിലെ 6 മണിമുതല്‍ ആരംഭിക്കും. ഇതിനാവശ്യമായ വിശാലമായ പന്തലും മറ്റു അനുബന്ധ സൗകര്യങ്ങളും പുഴയോട് ചേര്‍ന്നുള്ള നേരംപോക്ക് വയലില്‍ ഒരുക്കിക്കഴിഞ്ഞു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പവിത്രമായ ഈ ക്ഷേത്രസങ്കേതത്തോട് ചേര്‍ന്ന ബാവലിപ്പുഴയോരത്ത് പിതൃ കര്‍മ്മങ്ങള്‍ ചെയ്യാനായി വര്‍ഷം തോറും എത്തിച്ചേരാറുള്ളത്. ഇവിടെ എത്തിച്ചേരുന്ന എല്ലാ ഭക്ത ജനങ്ങള്‍ക്കും ലഘു ഭക്ഷണ സൗകര്യവും രണ്ട് ക്ഷേത്രങ്ങളും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
















